തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്തെക്കൂടി പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കൊടകര കുഴൽപ്പണ കേസ്. ഇതിന് പിന്നാലെ ബിജെപി തൃശൂർ ഘടകത്തിലും ചേരിപോര് രൂക്ഷമായി. ആരോപണ വിദേയരായ ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ചോദ്യം ചെയ്യലിന് ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാറും എത്തിയതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കിയത്. പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34gjVCg
via IFTTT

0 Comments