തൃശ്ശൂർ; മഴയും കാറ്റും ശക്തി പ്രാപിച്ചതോടെ തൃശൂർ, ചാലക്കുടി താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ചാലക്കുടിയിൽ രണ്ടും തൃശൂരിൽ ഒന്നും വീതമാണ് ക്യാമ്പുകൾ തുറന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ ക്യാമ്പുകൾ സജ്ജീകരിക്കുന്നത്. ഇതനുസരിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിലായി ആരംഭിച്ച ക്യാമ്പുകളിൽ ഒരെണ്ണം കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾക്കും നാലെണ്ണം ക്വറന്റീനിലുള്ളവർക്കും വേണ്ടിയാണ്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3htq9GQ
via IFTTT

0 Comments