തൃശൂര്‍: തൃശൂരിലെ ജനങ്ങള്‍ എനിക്ക് വിജയം തരുമെന്ന് സുരേഷ് ഗോപി. നാമിനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നടന്‍ എത്തിയത് താരപ്പകിട്ടോടെ. ഹെലികോപ്റ്ററില്‍ തൃശൂരിലെത്തിയ അദ്ദേഹം പുഴയ്ക്കലില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ കളക്ട്രേറ്റിലെത്തി. ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രധാന വിഷയമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കൃഷ്ണന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ചാണ് സുരേഷ് ഗോപി എത്തിയത്. തൃശൂര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3tv1R1W
via IFTTT