മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ: ജെപി നഡ്ഡയുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ചു

തൃശ്ശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശ്ശൂരിൽ നടക്കുന്ന ബിജെപി സമ്മേളനത്തിനിടെയാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചത്. കേരള സന്ദർശനത്തിനെത്തിയ ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിക്കൊപ്പം ചേർന്നിട്ടുള്ളത്. തേക്കിൻ കാട് മൈതാനത്തിൽ ബിജെപി സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസ്ഥാന നേതാക്കളടക്കമുള്ളവരും പങ്കെടുത്തിരുന്നു. ജെപി നഡ്ഡ ഷാളണിയിച്ചുകൊണ്ടാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. {image-20-1495258510-09-1491733571-jacob4-1611055800-1612451492.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3oNEzSf
via IFTTT

Post a Comment

0 Comments