തൃശൂര്‍: പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും നശിച്ചവര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി പഴന്നൂരില്‍ ഭവന സമുച്ഛയങ്ങള്‍ നിര്‍മ്മാണമാരംഭിച്ചു. കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി 40 പാര്‍പ്പിടങ്ങള്‍ ആണ് പഴയന്നൂരില്‍ ഒരുങ്ങുന്നത്. പഴയന്നൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലേപ്പാടം കുന്നംപള്ളിയില്‍ 106 സെന്റ് ഭൂമിയിലാണ് ഈ കെട്ടിടങ്ങള്‍ പണിതുടങ്ങിയത്. ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി നല്‍കിയ ഭൂമിയായിരുന്നു ഇത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2LUhZKq
via IFTTT