തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്തതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമായി ഉയരുകയാണ്. കോണ്‍ഗ്‌സിനകത്തും പുറത്തും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ വടകര എംപി കെ മുരളീധരനെ അനുകൂലിച്ച് തൃശൂരില്‍ പോസ്റ്ററുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പതിച്ച പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു കമ്മിറ്റികളുടെ പേരിലാണ് പോസ്റ്റര്‍.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38gpuCq
via IFTTT