പാലക്കാട്; കേരളത്തിൻറെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയിൽ മാമ്പഴക്കാലം ആരംഭിച്ചു. കേരളത്തിൽ ആദ്യം മാവ് പൂവിടുന്നതും മാങ്ങ വിളയുന്നതും മുതലമടയിൽ ആണ് ആണ്. ഹെക്ടർ കണക്കിന് മാവ് തോട്ടങ്ങളാണ് മുതലമടയിൽ ഉള്ളത്. ഇപ്പോൾ പ്രധാനമായും മാവ് പൂവിടുന്ന സമയമാണെങ്കിലും അപൂർവ്വ മാവുകളിൽ വിളവെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. പ്രധാനമായും ഉത്തരേന്ത്യൻ വിപണിയിലേക്കാണ് മുതലമട മാങ്ങ കയറ്റിയയക്കുന്നത്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2KLcInt
via IFTTT

0 Comments