പാലക്കാട്; ജില്ലയിൽ ഒക്ടോബർ 20 മുതൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി നെല്ല് സംഭരണം കൂടുതൽ ഊർജ്ജിതമാക്കും. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ സഹകരണ സംഘം പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഒക്ടോബർ 19 ന് സഹകരണ സംഘങ്ങൾ സപ്ലൈകോയുമായി കരാർ ഒപ്പിടും. 35 സഹകരണ സംഘങ്ങളാണ് നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dBviZD
via IFTTT