പാലക്കാട്; കാണാതായ വയോധികയുടെ മൃതദേഹം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തി. കളപ്പെട്ടി മന്ദത്ത് വീട്ടിൽ പരേതനായ മണിയുടെ ഭാര്യ കമലത്തിന്റെ (75) മൃതദേഹമാണ് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഇളയെ മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. കമലത്തെ വീട്ടിൽ കാണാതിരുന്നതോടെ അയൽവാസികൾ മറ്റൊരു മകനെ വിവരം അറിയിക്കുകയായിരുന്നു.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31dAey7
via IFTTT