ഒറ്റപ്പാലം: അമ്പലപ്പാറയില്‍ യുഡിഎഫിന്റെ പ്രകോപനത്തിന് പിന്നാലെ സിപിഎമ്മും അതേ പാതയില്‍. യുഡിഎഫിന്റേതിന് സമാനമായ കൊലവലി മുദ്രാവാക്യമാണ് സിപിഎമ്മും നടത്തിയത്. പഞ്ചായത്തിലെ യുഡിഎഫ് സ്വതന്ത്ര അംഗം ടിപി കൃഷ്ണകുമാറിന് നേരെയുണ്ടായ കൈയ്യേറ്റമാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളിലേക്ക് നയിച്ചത്. കൈയ്യും കാലും കൂട്ടിക്കെട്ടി പാലക്കാടന്‍ വയലേലകളില്‍ ഐആര്‍എട്ടിന് വളമാക്കും എന്നായിരുന്നു യുഡിഎഫിനെതിരെ സിപിഎം നടത്തിയ കൊലവിളി.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2NGqEgR
via IFTTT