തിരുവനന്തപുരം: പാലക്കാട്ട് ജില്ലയിലെ പെരുമാട്ടി, പട്ടന്‍ ചേരി ,എലപ്പുള്ളി, നല്ലെപ്പുള്ളി ഭാഗങ്ങളിലേക്കുള്ള സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായി തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം തുക അനുവദിച്ചു. 77.21 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മേഖലയിലെ സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്. ഒന്നും രണ്ടും ഘട്ടങ്ങള്‍ യഥാക്രമം സ്റ്റേറ്റ് പ്ലാനും കിഫ്ബിയുമാണ് ഫണ്ട് ചെയ്തത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dZpZSm
via IFTTT