തൃശൂര്‍: അദ്വൈദ് കൃഷ്ണ എന്ന 12 വയസുകാരന്റെ ട്രെയിനിന് പ്രത്യേകതകള്‍ ഏറെയാണ്. പേപ്പറും പശയും മാത്രം ഉപയോഗിച്ചുള്ള ട്രെയിന്‍. മൂന്ന് ദിവസം കൊണ്ട് നിര്‍മിച്ച ഈ ട്രെയിന്‍ പക്ഷേ, ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒടുവില്‍ റെയില്‍വെ മന്ത്രാലയവും അദ്വൈദിനെ പുകഴ്ത്തി രംഗത്തെത്തി. റെയില്‍വെ മന്ത്രാലയത്തിന്റെ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഷെയര്‍ ചെയ്തിട്ടുണ്ട് അദ്വൈദിന്റെ കരവിരുത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZbkN8n
via IFTTT