തൃശൂര്‍: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലോടുന്ന കണ്ടക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. എഴ് ബസ് സര്‍വീസുകളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഗുരുവായൂര്‍ കാഞ്ഞാണ് റൂട്ടിലൂടെ ഈ മാസം 25ാം തീയതി യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. യാത്രക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31pdLQ4
via IFTTT

0 Comments